ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

അജു, ദിവ്യ, കുട്ടന്‍. ബാല്യത്തിലെ അവരുടെ സ്വപ്നനഗരമായ ബാംഗ്ലൂരിലേക്ക് ഔദ്യോഗികാവശ്യത്തിനായി കുട്ടനും, നവവധുവായി ദിവ്യയും , ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ അജുവും പറിച്ചു നടപ്പെടുന്നു

വ്യത്യസ്ത നിലപാടുകളിലൂടെയും ചിന്തകളിലൂടെയും ചിന്തിക്കുന്ന നാല് സാധരണക്കാരുടെ ജീവിത കഥയാണ് വിസ്മയം.

ചിത്രം ആൻ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ്‌ എന്ന ഗുണ്ടയും തമ്മിലുള്ള സൌഹൃദത്തിന്‍റെ കഥപറയുന്നു

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ജിബു ജേക്കബിന്റെ രണ്ടാമത്തെ സിനിമ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജയരാജ് രചനയും,നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലൗഡ്സ്പീക്കർ. മമ്മൂട്ടി, ശശികുമാർ, ഗ്രേസി സിങ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സംവിധാനം നായകനാവുന്ന ചിത്രമാണ് ജോമോന്‍റെ സുവിശേഷങ്ങൾ

കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടിൽ വരുന്നതിൽനിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ്‌ ഗോപാലകൃഷ്ണപിള്ള. അമ്മയെയും അനുജനെയും സം‌രക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും വേണ്ടി പണം പലിശയ്ക്ക് കൊടുക്കുകയാണ്‌ പിള്ള ചെയ്തത്. ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്‍റെടിയായി വളരാൻ അനുജൻ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവൻ. പിന്നീട് തന്‍റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്‍റെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുകയാണ്‌ പിള്ള.

ലീലാമ്മയ്ക്ക് കൂട്ടിരികാന്‍ വന്നതണ് സൂസമ്മ ജീവിതത്തിൽ ചെയ്യാൻ ബാക്കിവെച്ച കാര്യങ്ങൾ ചെയ്തു തീർക്കാനായി രണ്ടു പേരും കൂടി ഉദ്യമിക്കുന്നു, അതിനൊപ്പം നടക്കുന്ന സംഭവപരമ്പരകളുമൊക്കെയാണ് സിനിമ