ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

ചട്ടമ്പിയും ദൂർത്താനുമാന്ന് നീലകണ്ഠൻ. തന്നെ കുറിച്ച് മറ്റാരും അറിയാത്ത ഒരു സത്യം അമ്മ വെളിപ്പെടുത്തുന്നതോടെ നീലകണ്ഠന്‍റെ ജീവിതം തലകീഴായി മറയുന്നു

വ്യത്യസ്ത നിലപാടുകളിലൂടെയും ചിന്തകളിലൂടെയും ചിന്തിക്കുന്ന നാല് സാധരണക്കാരുടെ ജീവിത കഥയാണ് വിസ്മയം.

1971 ഇന്തോ-പാക് യുദ്ധം പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് യുദ്ധത്തിന്‍റെ അനന്തരഫലങ്ങളും അതിർത്തിയിലെ ഇരുവശങ്ങളിലെ സൈനികരുടെ ജീവിതത്തെയും കാണിക്കുന്നു.

ഖത്തറില്‍ ജീവിയ്ക്കുന്ന മലയാളി ഷെയിഖ് ആയിട്ടാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. കടം കൊണ്ട് പൊറുതിമുട്ടി ജീവിയ്ക്കുന്ന സുഗു എന്ന ചെറുപ്പക്കാരന്‍ ഖത്തറിലെ ഈ മലയാള ഷെയിഖിനെ കണ്ടുമുട്ടുകയും കേരളത്തിലേക്ക് കൂട്ടികൊണ്ടുവരികയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം.