രണ്ടാം ലോക മഹായിദ്ധത്തിന്‍റെ അവസാന നാളുകളിൽ നടക്കുന്ന സംഭവമായിട്ടാണ് കുക്കു ചിത്രീകരിച്ചിരിക്കുന്നത്. സോവിയ്റ്റ് യൂണിയനെതിരെ യുദ്ധം ചെയ്യുന്ന നാസി പട്ടളത്തിന്റെ ഭാഗമായി യുദ്ധം ചെയ്യുന്ന ഫിനിഷ് പടയാളിയും , സോവിയ്റ്റ് യൂണിയന്റെ റെഡ് ആർമിയിലെ ക്യാപ്റ്റനും സാമി ഗോത്രത്തിലെ ഗ്രാമിണ യുവതിയും അങ്ങനെ പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന മൂന്നു രാജ്യക്കാർ. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും. അതിജീവനത്തിനായി ആവരൊന്നിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ഹാസ്യരൂപേണ അലക്സാണ്ടർ റൊഗോഷ്കിനെന്ന റഷ്യൻ സംവിധായകൻ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് കഷ്ടപ്പെട്ട് പാസ്സായെങ്കിലും ഷെഫ് ആവാനാണ് വിജയ് ആഗ്രഹിക്കുന്നത്. പൗർണമിയാവട്ടെ, എം.ബി.എ കഴിഞ്ഞ് ഒരു ബിസിനസ് തുടങ്ങാനുളള ആഗ്രഹത്തിലാണ്. എന്നാൽ, രണ്ടുപേരുടെയും രക്ഷിതാക്കൾ തങ്ങളുടെ മക്കൾ എത്രയും പെട്ടെന്ന് ആരെയെങ്കിലും വിവാഹം ചെയ്തുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെയിരിക്കെ, പൗർണമിയെ പെണ്ണ് കാണാനെത്തുന്ന വിജയ് അവളോടൊപ്പം ഒരു മുറിയിൽ കുടുങ്ങുകയും, മുറി തുറന്നുകിട്ടുന്നതുവരെ പരസ്പരം മനസ്സു തുറക്കുകയും ചെയ്യുന്നു.