ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

ശേകരന്‍(നേപോളിയൻ) തട്ടിയെടുത്ത തന്‍റെ തറവാട്ടിൽ വീട് തിരിച്ചെടുക്കാൻ കാർത്തികേയൻ(മോഹന്‍ലാല്‍), കാർത്തികേയന്‍റെ വിവാഹം നിശ്ചയിച്ചിരുന്ന മകളെ(വസുന്ധര ദാസ്‌) തട്ടികൊണ്ടുപോകുന്നു. അവിടെ വച്ച് അവര്‍ പ്രണയത്തിലവുന്നു