ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

2014 ഇറാഖ് യുദ്ധത്തിൽ ഐസിസ് തീവ്രവാദികളുടെ ഇടയിൽ തിക്രിത് എന്ന സ്ഥലത്തു അകപ്പെട്ടു പോയ ഇന്ത്യൻ നഴ്സുമാരെനാട്ടിലെത്തിക്കന്നുള്ള ശ്രമമാണ് സിനിമയുടെ കഥ

വ്യത്യസ്ത സാഹചര്യങ്ങളില്‍ അപഹരിക്കപ്പെട്ട പെണ്‍കുട്ടികളെ തേടിയുള്ള യാത്രയില്‍ രോഹിണിയും (ശോഭന) നവീനും (ധ്യാന്‍) കണ്ടുമുട്ടുന്നു. തുടര്‍ന്നിരുവരും ചേര്‍ന്നു നടത്തുന്ന അന്വേഷണമാണ് 'തിര'യുടെ കാതല്‍

ജയരാമന്‍ (മോഹന്‍ലാല്‍) ജന്മന അന്ധന്നാണ്. പ്രാമുഖര്‍ താമസിക്കുന്ന ഫ്ലാറ്റിലെ ലിഫ്റ്റ്‌ ഒപരേറ്ററാന്ന് അദേഹം. ഒരുനാള്‍ അദേഹം ഒരു കൊലപാതകതിനു സാക്ഷിയക്കുന്നു. കുറ്റകൃത്യം അയാളുടെ പേരില്‍ ചുമത്തപെടുന്നു. ജയരാമന്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ നിർബന്ധിതമായിരിക്കുന്നു.

വ്യത്യസ്ത നിലപാടുകളിലൂടെയും ചിന്തകളിലൂടെയും ചിന്തിക്കുന്ന നാല് സാധരണക്കാരുടെ ജീവിത കഥയാണ് വിസ്മയം.

വീട് അലങ്കരിക്കുന്നതിനായി പ്രിയ പുരാതനമായ ഒരു യെഹൂദരുടെ ആഭിചാരപെട്ടി വാങ്ങുന്നു ഇത് അവരെ ഭീതിയിലേക്കു തള്ളിവിടുന്നു

3 സുഹൃത്തുക്കളുടെയും ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്‍റലിസ്റ്റിന്‍റെയും കഥയാണ് ‘പ്രേതം’. അജു വര്‍ഗീസ്, ജിപി, ഷറഫുദ്ദീന്‍ എന്നിവരാണ് മൂന്ന് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്. ഈ സുഹൃത്തുക്കള്‍ ഒരു ബീച്ച് റിസോര്‍ട്ട് വിലയ്ക്ക് വാങ്ങുന്നതും അവിടെ ചില അസ്വാഭാവിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നതോടെയാണ് സിനിമയുടെ കഥയില്‍ ട്രാക്കുമാറ്റമുണ്ടാകുന്നത്. ഒടുവില്‍ ഒരു മെന്‍റലിസ്റ്റ് അവരുടെ ജീവിതത്തിലേക്ക് വരുന്നു. ആ റിസോര്‍ട്ടില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മെന്‍റലിസ്റ്റിന് കണ്ടെത്താനാകുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്.

അഞ്ജലിയുടെ സഹോദരിയുടെ ഗീത ആത്മഹത്യ ചെയ്തു, അവളുടെ ആത്മാവു ഗീതയെ വേട്ടയാടുന്നു. അഞ്ജലി സഹായിക്കാൻ സൈക്കോളജിസ്റ്റ് ഡോ സണ്ണി ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു.