ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ചന്ദ്രശേഖർ, ഒരു അജ്ഞാത കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഒരു കൊലപാതക പരമ്പര അരങ്ങേറുന്നു അതെ കുറിച്ചുള്ള അന്വേഷണമണ്ണ് കഥയുടെ ഇതിവൃത്തം.
കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മകൾ ഇന്ദുവിന്‍റെ (ശോഭന) ഭർത്താവ് മനുവിനെ (മനോജ് കെ. ജയൻ) ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അന്താരാഷ്ട്ര അധോലോക നേതാവും മനുവിന്‍റെ സുഹൃത്തുമായ സാഗറിന്‍റെ (മോഹൻലാൽ) സഹായം തേടുന്നു. സാഗർ മനുവിനെ പുഷ്പം പോലെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കം മാത്രമായിരുന്നു.
ഡെക്കാൻ എക്സ്പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്മോഹന് (മോഹൻലാൽ) സ്വന്തം ഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാനാവത്തവിധം എന്തുജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലിമേനോൻ (അമല പോൾ) ചോദിക്കുന്നു. തുടർന്ന് ഇരുവരും പിണക്കത്തിലാവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം ഭാര്യയോട് പറയുവാൻ ജയ്മോഹൻ നിർബന്ധിതനാവുന്നു. അയാളുടെ കമ്പനി എക്സ്പോർട്ട് കമ്പനിയല്ല മറിച്ച് ഒരു ഇൻവെസ്റ്റിഗെഷൻ കമ്പനിയാണ്. തുടർന്നങ്ങോട്ട് ഇരുവരും ചേർന്ന് ഒരു ഭീകരാക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം
അഞ്ചുവര്‍ഷമായി തുടര്‍ന്നുവന്നിരുന്ന ബന്ധത്തില്‍ നിന്നുള്ള അവിചാരിതവും വിശദീകരണം ലഭിക്കാതെയുമുള്ള വേര്‍പിരിയല്‍ ചിത്രത്തിലെ നായകനെ അസ്വസ്ഥനാക്കുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആ രാത്രി മുഴുവന്‍ ഒളിക്യാമറയില്‍ പകര്‍ത്തിവെയ്ക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ഒരു സിനിമാസംവിധായകനാകുക എന്ന ദീര്‍ഘകാലത്തെ പൂവണിയാത്ത മോഹത്തില്‍ നിന്നാണ് ഈ ഉദ്യമത്തിനുവേണ്ട പ്രായോഗിക പരിചയം അയാള്‍ക്കുണ്ടാകുന്നത്. പക്ഷേ ആ രാത്രി അപ്രതീക്ഷിതമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് വേദിയാവുന്നു. മുന്നറിയിപ്പുകളില്ലാതെ പെട്ടെന്ന് നോട്ടുപിന്‍വലിക്കല്‍ നടപ്പാക്കിയ അതേ രാത്രിയില്‍തന്നെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്.
അന്താരാഷ്ട്ര വ്യവസായിയായ കാസനോവയുടെ കാമുകിയെ ഒരുകൂട്ടം മോഷ്ടാക്കള്‍ ചേര്‍ന്ന് വധിക്കുന്നു. അവരോടു പ്രതികാരം ചെയ്യാനായി ഒരു വ്യാജ ടി.വി റിയാലിറ്റി ഷോയിലുടെ അവരെ കുടുക്കുന്നു
വിനുവിന്റെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കുടുംബ ചിത്രമാണ് മറുപടി.