ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി. ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും മക്കളായ അഞ്ജുവും അനുവുമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

ഇര്‍ഫാന്‍ എന്ന ഇര്‍ഫുവിന്റേയും അവനേക്കാള്‍ അഞ്ച് വയസ്സിന് മൂത്ത അനിത എന്ന ദളിത് പെണ്‍കുട്ടിയുടേയും പ്രണയവും അതു നേരിടുന്ന പ്രതിസന്ധികളുമാണ് കിസ്മത്ത് .

കൃഷ്ണന്‍ നായര്‍ എന്ന കിച്ചുവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഒരു വലിയ സിനിമാ നടനാകുക എന്നതാണ് കിച്ചുവിന്‍റെ ആഗ്രഹം. അതിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്. കിച്ചുവിന്‍റെ അച്ഛന്‍ സുരേന്ദ്രന്‍റെ ആഗ്രഹമായിരുന്നു ഒരു നടനാകുക എന്നത്. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. മകന്‍ അതിന് വേണ്ടി ശ്രമിക്കുന്നു. കിച്ചു തന്‍റെ സ്വപ്‌നത്തില്‍ എത്തുമോ എന്നതാണ് സിനിമയുടെ സാരം

സിനിമാ നിർമ്മാതാവും ജ്വല്ലറി ഉടമയുമായ ലോനപ്പന്‍റെ വലംകൈ ആണ്‌ റിനി ഐപ് മാട്ടുമ്മല്‍. ഒരിക്കൽ ലോനപ്പന്റെ അശ്രദ്ധ മൂലം ഒരപകടമുണ്ടാവുമ്പോൾ അയാൾ റിനിയെ ആശ്രയിക്കുന്നു. ശേഷമുള്ള സംഭവവികാസങ്ങളാണ്‌ 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലം.

പ്രകാശ് റോയ് എന്ന വിഭാര്യനായ നായകനായാണ് മമ്മൂട്ടി എത്തുന്നത്. രോഷ്നി എന്നാണ് ഹ്യുമ അവതരിപ്പിക്കുന്ന നായികയുടെ പേര്. തന്‍റെ ഭാര്യയുമായി ഏറെ സാമ്യതകളുള്ള രോഷ്നിയെ നായകന്‍ കണ്ടുമുട്ടുന്നിടത്ത് കഥ തുടങ്ങുന്നു. ആദ്യമൊന്നും പ്രകാശിനെ ഇഷ്ടമില്ലാതിരുന്ന രോഷ്നി പിന്നീട് അയാളെ പ്രണയിച്ചുതുടങ്ങുന്നു.